തൂങ്ങിമരിച്ച ആളുടെ മൃതദേഹം താഴെയിറക്കാതെ പൊലീസ്; ഭാര്യ കാവലിരുന്നത് 16 മണിക്കൂര്‍

തൂങ്ങിമരിച്ച ആളുടെ മൃതദേഹം താഴെയിറക്കാതെ പൊലീസ്; ഭാര്യ കാവലിരുന്നത് 16 മണിക്കൂര്‍

0 444

തൂങ്ങിമരിച്ച ആളുടെ മൃതദേഹം താഴെയിറക്കാതെ പൊലീസ്; ഭാര്യ കാവലിരുന്നത് 16 മണിക്കൂര്‍

 

 

 

ആലുവ: വീടിനുള്ളില്‍ തൂങ്ങിമരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശപത്രിയില്‍ കൊണ്ടുപോവാന്‍ ഭാര്യ പൊലീസിനെ കാത്തിരുന്നത് 16 മണിക്കൂര്‍. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് മരണം സംഭവിച്ച്‌ 19 മണിക്കൂര്‍ കഴിഞ്ഞ്.

റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ നേരെ എതിര്‍വശത്തെ വീട്ടിലാണ് സംഭവം. തോട്ടയ്ക്കാട്ടുകര കരുതിക്കുഴി ജോഷി(67) ആണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ജീവനൊടുക്കിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാള്‍. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യ ലിസി വൈകീട്ട് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഭര്‍ത്താവ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
കാന്‍സര്‍ രോഗിയാണ് ലിസി. ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാരും, എസ്പിയുടെ ക്യാംപ് ഓഫീസിലെ പൊലീസുകാരമെത്തി. മരിച്ചോ ജീവനുണ്ടോ എന്നറിയാത്തതിനാല്‍ നിലത്തിറക്കി ആശുപത്രിയില്‍ കൊണ്ടുപോവാമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് എസ്പി ക്യാംപില്‍ നിന്ന് എത്തിയ പൊലീസുകാര്‍ വിലത്തി.

5.10നാണ് എസ്‌ഐയുടെ നേതൃതത്വത്തില്‍ പൊലീസ് എത്തിയത്. മരണം സംഭവിച്ചെന്നും, ആറിന് മുന്‍പ് മഹസ്സര്‍ തയ്യാറാക്കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം ഇറക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു. അന്‍വര്‍ സാദത്ത് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍, നഗരസഭ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ എന്നിവരെത്തി പൊലീസിനോട് സംസാരിച്ചു. മരിച്ചിട്ട് ഏറെ സമയമായതിനാല്‍ മൃതദേഹം കേടാകാതിരിക്കാന്‍ ചിത്രങ്ങളും വിഡിയോയും എടുത്ത ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റണമെന്ന് അവര്‍ അപേക്ഷിച്ചെങ്കിലും പൊലീസ് നിലപാട് മാറ്റിയില്ല.

രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കല്ലാതെ ഇന്‍ക്വസ്റ്റ് നടത്തില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. പൊലീസിന്റെ നിസ്സഹകരണം മൂലം രാത്രി മുഴുവന്‍ മൃതദേഹം തൂങ്ങിക്കിടന്നതും ലിസി ചുവട്ടില്‍ ഇരിക്കേണ്ടി വന്നതും ക്രൂരതയാണെന്ന് അന്‍വര്‍ സാദത്ത്‌എം എംഎല്‍എ പറഞ്ഞു.

ഇന്നലെ രാവിലെ 6 മുതല്‍ വീട്ടുകാര്‍ പൊലീസിനെ കാത്തിരുന്നെങ്കിലും വന്നില്ല. ഇതോടെ എംഎല്‍എ വീണ്ടും സിഐയെ വിളിച്ചു. 8 മണിയായിട്ടും പൊലീസിനെ കാണാതായപ്പോള്‍ കൗണ്‍സിലര്‍ ജെറോമും ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ ബാബു കൊല്ലംപറമ്ബിലും കൂടി സ്റ്റേഷനിലേക്കെത്തി.
9 മണിക്കാണ് പൊലീസ് എത്തിയത്. 20 മിനിറ്റിനുള്ളില്‍ മഹസ്സര്‍ തയാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി