തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അഥവാ കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 19 വരെയാണ് നീട്ടിയത്. സെര്‍വര്‍ തകരാര്‍ മൂലം അപേക്ഷ പ്രക്രിയ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ തീയതി നീട്ടിയത്. കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യത പരീക്ഷയാണ് കെടെറ്റ്. 500 രൂപയാണ് അപേക്ഷാഫീസ്., പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസ് 250 രൂപ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ktet.kerala.gov.in/
കെ-ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in എന്നതിൽ പ്രവേശിക്കുക.
പുതിയ രജിസ്ട്രേഷനായി ന്യൂ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ശേഷം തുറന്ന് വരുന്ന പേജിൽ പരീക്ഷാർഥിയുടെ പേരും വിവരങ്ങളും നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ രേഖപ്പെടുത്തുക. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.
രജിസട്രേഷന് ശേഷം ലോഗിൻ വിവരങ്ങൾ നൽകി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
ശേഷം പരീക്ഷയ്ക്ക് വേണ്ടി നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ വിവരങ്ങൾ കെ-ടെറ്റ് 2022 പരീക്ഷയ്ക്ക് അപേക്ഷിക്കുക.
വിവരങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന കൺഫ്രമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക. കൂടുതൽ ആവശ്യങ്ങൾക്ക് ഈ പേജിന്റെ പ്രിന്റ്ഔട്ട് കൈയ്യിൽ കരുതുന്നത് നല്ലതാണ്.