കോവിഡ്​: ചൈനയില്‍ ഇന്നലെ മരിച്ചത്​​ ആറുപേര്‍; ഇറ്റലിയില്‍ 683

0 241

കോവിഡ്​: ചൈനയില്‍ ഇന്നലെ മരിച്ചത്​​ ആറുപേര്‍; ഇറ്റലിയില്‍ 683

 

ജനീവ: ലോകത്ത്​ കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 21,200 ആയി. 468,905 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 114,218 പേര്‍ രോഗമുക്​തരായി. കോവിഡ് ഏറ്റവും നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 7503 ആയി. 24 മണിക്കൂറിനിടെ 683 പേരാണ് ഇവിടെ മരിച്ചത്​.

 

സ്പെയിനില്‍ 656 പേരും ഫ്രാന്‍സില്‍ 231 പേരും യു.എസില്‍ 164 പേരും ഇറാനില്‍ 143 പേരുമാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടു. 1063 രോഗബാധിതരുള്ള പാകിസ്​താനില്‍ ഒരാള്‍ മരിച്ചു. 91 പേര്‍ക്കാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. ഇസ്രയേലില്‍ ഇന്നലെ മാത്രം 439 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2369 ആയി. അഞ്ചുപേരാണ്​ ഇതുവരെ മരണ​പ്പെട്ടത്​.

അതേസമയം, കോവിഡി​​​െന്‍റ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന്​ ആശ്വാസവാര്‍ത്തകളാണ്​ പുറത്തുവരുന്നത്​. രോഗത്തെ വരുതിയിലേക്ക് കൊണ്ടുവരുന്ന ഇവിടെ ആറുപേര്‍ മാത്രമാണ്​ ഇന്നലെ മരിച്ചത്​. 67 പുതിയ കേസുകള്‍ സ്​ഥിരീകരിച്ചു.

ഇറ്റലിയിലും സ്പെയിനിലും യു.എസിലും കൂടി 23,000ല്‍ ഏറെ പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ലോകത്താകമാനം 46,333 കേസാണ് സ്ഥിരീകരിച്ചത്.