കടബാധ്യത : ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി

0 384

കടബാധ്യത : ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി

കടബാധ്യതയെ തുടർന്ന് ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി. ക്ഷീരകർഷകനായ കഞ്ഞിക്കുഴി, മാമച്ചൻകുന്ന് സ്വദേശി കണ്ടത്തിങ്കൽ വീട്ടിൽ ചെറിയാൻ ചാക്കോ (കുര്യാച്ചൻ, 73)ആണ് മരിച്ചത്. രാത്രി വീടിന് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പശുക്കളെ വാങ്ങുന്നതിനും കൃഷി ആവശ്യത്തിനുമായി സഹകരണ ബാങ്കിൽനിന്നും വ്യക്തികളിൽനിന്നും കുര്യാച്ചൻ ലോണെടുത്തിരുന്നു. മാസങ്ങളായി ഇതിന്റെ അടവ് മുടങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ മനോവിഷമത്തിലാകും ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം