സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ തീരുമാനം

0 4,081

സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ തീരുമാനം

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന 10,11,12 ക്ലാസുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ ധാരണയായി.

ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ അധ്യായനം വൈകുന്നേരം വരെ നീട്ടുന്ന കാര്യവും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്‌. കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.