മധുരം നിറഞ്ഞ ആശംസകളുമായി ദീപിക

0 335

മുംബൈ: സംഘപരിവാറിന്‍റെ ബഹിഷ്കരണ ആഹ്വാനത്തിന് പിന്നാലെ ജനശ്രദ്ധ നേടിയ ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളക്കുശേഷം പഠാനിലൂടെയുള്ള ഷാരൂഖ് തിരിച്ചെത്തുന്നത്. ഷാരൂഖിനൊപ്പം ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തിലൂടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ദീപിക. ഇന്നാണ് ചിത്രം തിയേറ്റുകളിലെത്തുന്നത്.

ചുറ്റും മധുരങ്ങള്‍ നിറച്ച്, ചോക്ലേറ്റ് കൊണ്ട് പഠാന് ആശംസകള്‍ നേരുന്ന ചിത്രമാണ് ദീപിക പങ്കുവെച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് ദീപിക ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം 5,000 സ്‌ക്രീനുകളിലിൽ റിലീസ് ചെയ്യുന്ന പഠാൻ റെക്കോർഡ് ബുക്കിങ് നേടിയിരുന്നു.