കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി

0 1,631

കേരള പ്രീമിയർ ലീഗിൽ വമ്പന്മാരായ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കോവളം എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് കോവളത്തിന്‍റെ ജയം.

ഒമ്പത്, 16 മിനിറ്റുകളിൽ സ്റ്റാലിനും 31-ാം മിനിറ്റിൽ സ്റ്റെവിനുമാണ് കോളവത്തിനായി ഗോൾ നേടിയത്. 87-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അനിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടി.