ഇന്ത്യ – ചൈന അതിര്‍ത്തി  സംഘര്‍ഷം  പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാ മേധാവിമാരുടെ യോഗം വിളിച്ചു.

0 801

ഇന്ത്യ – ചൈന അതിര്‍ത്തി  സംഘര്‍ഷം  പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാ മേധാവിമാരുടെ യോഗം വിളിച്ചു.

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സേനാ മേധാവിമാരുടെ യോഗം വിളിച്ചു. കര, വ്യോമ, നാവിക സേനാ മേധാവിമാര്‍ക്കൊപ്പം സംയുക്ത സേനാ മേധാവിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ചൈനീസ് കമാന്‍ഡറും കൊല്ലപ്പെട്ടു. ചൈനീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ഇന്ത്യ ഉടന്‍ പുറത്തുവിടും.

സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ അനേരിക്ക അനുശോചനം രേഖപ്പെടുത്തി. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.