ഡൽഹി ക്യാപിറ്റൽസിൻ്റെ വെറ്ററൻ സ്പിന്നർ അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്;തിരിച്ചടി ആയത് വിരലിനേറ്റ പരുക്ക്

0 399

ഡൽഹി ക്യാപിറ്റൽസിൻ്റെ വെറ്ററൻ സ്പിന്നർ അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്;തിരിച്ചടി ആയത് വിരലിനേറ്റ പരുക്ക്

ഡൽഹി ക്യാപിറ്റൽസിൻ്റെ വെറ്ററൻ സ്പിന്നർ അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്. വിരലിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയത്. കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിനിടെ പരുക്കേറ്റ മിശ്ര സീസണിൽ മൂന്ന് മത്സരം കളിച്ച് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

തൻ്റെ സ്വന്തം ബൗളിംഗിൽ നിതീഷ് റാണയെ പിടിച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിശ്രക്ക് പരുക്കേറ്റത്. തൻ്റെ സ്പെല്ലിലെ ആദ്യ ഓവർ എറിയുന്നതിനിടെയായിരുന്നു പരുക്ക്. പിന്നീട് ഒരു ഓവർ കൂടി പന്തെറിഞ്ഞ മിശ്ര ശ്ഊഭ്മൻ ഗില്ലിൻ്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം പന്തെറിഞ്ഞില്ല. ഇതോടെ 37കാരൻ്റെ ഐപിഎൽ കരിയറിനും തിരശീല വീണേക്കും.