ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗീയ ആക്രമണത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവര്‍ത്തകരെയും പങ്കാളികളാക്കി 10 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് രൂപം നല്കി. തകര്‍ക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനും ഭവനങ്ങളുടെ പുനര്‍നിര്‍മാണത്തിനുമുള്ള പദ്ധതികള്‍ വഖഫ് ബോര്‍ഡിെന്റയും ഡല്‍ഹി സര്ക്കാറിെന്റയും സഹകരണം ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുക.
50 ഭവനങ്ങളുെട നിര്‍മാണം, 150 ഭവനങ്ങളുടെ പുനരുദ്ധാരണം, പൂര്‍ണമായും ചാമ്ബലാക്കുകയോ തകര്‍ക്കുകയോ ചെയ്ത 50 വാണിജ്യസ്ഥാപനങ്ങളുടെ പുനഃസ്ഥാപനം, ഭാഗികമായി തകര്‍ക്കപ്പെട്ട 100 കടകളുടെ പുനരുദ്ധാരണം, കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്ത 150 ഷോപ്പുകളുടെയും ഷോറൂമുകളുടെയും സ്റ്റോക്ക് ഒരുക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അക്രമികള്‍ കത്തിച്ച മുസ്തഫാബാദിലെ അരുണ്‍ പബ്ലിക് സ്കൂളിെന്റ പുനരുദ്ധാരണവും ജമാഅത്ത് ഏെറ്റടുത്തു.ഇതുകൂടാതെ ജീവിതായോധന മാര്‍ഗമെന്ന നിലയില്‍ 50 കുടുംബങ്ങള്‍ക്ക് ഒാേട്ടാറിക്ഷകളും 100 കുടുംബങ്ങള്‍ക്ക് ഇ- റിക്ഷകളും 100 കുടുംബങ്ങള്‍ക്ക് സൈക്കിള്‍ റിക്ഷകളും 100 കുടുംബങ്ങള്‍ക്ക് ഉന്തുവണ്ടികളും 50 കുടുംബങ്ങള്‍ക്ക് പെട്ടിക്കടകളും നല്‍കും.
20 കുടുംബങ്ങള്‍ക്ക് കമേഴ്സ്യല്‍ വാഹനങ്ങള്‍, 10 കുടുംബങ്ങള്‍ക്ക് ചെറിയ ചരക്കുവണ്ടികള്‍, അഞ്ച് കുടുംബങ്ങള്‍ക്ക് ഇടത്തരം ചരക്കുവണ്ടികള്‍ എന്നിവയും നല്‍കും. 50 വിധവകള്‍ക്ക് ബത്തയും 100 അനാഥകള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും. 500 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. പരിക്കേറ്റ 60 പേരുടെ ചികിത്സ ഏറ്റെടുത്തതില്‍ 10 പേരുടെ നില ഗുരുതരമായിരുന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇതിനകം പൂര്‍ത്തിയാക്കിയ പ്രാഥമിക സര്‍വേയുടെ അടിസ്ഥാനത്തിലാണ് 10 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി ‘മാധ്യമ’ത്തോടു പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ഇരകള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ സാേങ്കതികവും നിയമപരവുമായ സഹായം വിഷന്‍ 2026ന് കീഴില്‍ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഒാഫ് സിവില്‍ റൈറ്റ്സ് നല്കിക്കൊണ്ടിരിക്കുന്നുണ്ട്. അല്‍ശിഫ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് കീഴിലുള്ള സഞ്ചരിക്കുന്ന ആശുപത്രി ദിവസേന 200ഒാളം പേര്‍ക്ക് വിവിധ ഗലികളില്‍ സൗജന്യ പരിശോധനയും ചികിത്സയും തുടരുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഒാഖ്ലയിലെ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.