ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ഈ റിക്ഷാവാലയ്ക്ക് നഷ്ടമായത് ഭാര്യയേയും നാല് മക്കളേയും; വീടും റിക്ഷയും ചാരമായതോടെ കടത്തിണ്ണയില്‍ അഭയം തേടി മൊയിനുദ്ദീന്‍

0 118

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം ജീവനുകള്‍ കവര്‍ന്നതിനൊപ്പം കാണാതായതും നിരവധി പേരെ. കഴിഞ്ഞ ഞായറാഴ്ച വരെ, ഭാര്യയും നാലുമക്കളും മൊയിനുദ്ദീന്‍ എന്ന ന്യൂ മുസ്തഫാബാദ് സ്വദേശിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് അവര്‍ എവിടെയാണെന്ന് പോലും അറിയാതെ കടത്തിണ്ണയില്‍ സ്വന്തം കുടുംബത്തിനായി ഏകനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മൊയിനുദ്ദീന്‍.

ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്ബുവരെ മുയിനുദ്ദീന്റെ കുടുംബം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍, എന്നാല്‍ ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ഈ മനുഷ്യന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. അന്ന് കാണാതായതാണ് ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉള്‍പ്പെടെയുള്ള നാലുമക്കളെയും. കലാപകാരികള്‍ തീ കൊളുത്തി മൊയിനുദ്ദീന്റെ വീടും റിക്ഷയും ചാരമാക്കി. ഇന്ന്, മൊയിനുദ്ദീന്‍ തല ചായ്ക്കുന്നത് ആരുടേയോ കനിവുകൊണ്ടു മാത്രമാണ്.