ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ മ​ര​ണം 17 ആ​യി; പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക്

0 130

 

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ള്‍ ഏ​റെ​ക്കു​റെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍ സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ല്‍ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

ഗോ​കു​ല്‍​പു​രി, ഭ​ജ​ന്‍​പു​ര ചൗ​ക്ക്, മൗ​ജ്പു​ര്‍, ജാ​ഫ​റാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ലാ​പ​കാ​രി​ക​ള്‍ ക​ത്തി​ച്ചു. അ​ക്ര​മി​ക​ളെ ക​ണ്ടാ​ല്‍ ഉ​ട​നെ വെ​ടി​വ​യ്ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി യി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷം വ്യാ​പി​ക്കു​ന്ന നാ​ലി​ട​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഒ​രു മാ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.