ഡ​ല്‍​ഹി ക​ലാ​പം ബി​ജെ​പി ന​ട​ത്തി​യ വം​ശ​ഹ​ത്യ: മ​മ​ത

0 85

 

 

കോ​ല്‍​ക്ക​ത്ത: ഡ​ല്‍​ഹി​യി​ലെ വ​ര്‍​ഗീ​യ ​ക​ലാ​പം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ബോ​ധ​പൂ​ര്‍​വ​മാ​യ വം​ശ​ഹ​ത്യ​യാ​യി​രു​ന്നു​വെ​ന്നു പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ ക​ലാ​പം രാ​ജ്യം​മു​ഴു​വ​ന്‍ ആ​വ​ര്‍​ത്തി​ക്കാ​നാ​ണു ബി​ജെ​പി ശ്ര​മി​ച്ച​തെ​ന്നും അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

കോ​ല്‍​ക്ക​ത്ത​യി​ല്‍ അ​മി​ത് ഷാ ​ന​ട​ത്തി​യ റാ​ലി​യി​ല്‍ ‘ഗോ​ലി മാ​രോ’ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് അ​പ​ല​പ​നീ​യ​മാ​ണ്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല​യി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യെ മ​മ​ത പ​രി​ഹ​സി​ച്ചു. ക​ലാ​പ​ത്തി​ല്‍ ബി​ജെ​പി മാ​പ്പ് പ​റ​യ​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

Get real time updates directly on you device, subscribe now.