കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ചു

0 478

കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ചു

പ​​രി​​യാ​​രം: വി​​ദേ​​ശ​​ത്തു​​ നി​​ന്നെ​​ത്തി കോ​​വി​​ഡ്-19 രോ​​ഗ​​ബാ​​ധ സം​​ശ​​യ​​ത്തി​​ല്‍ ക​​ണ്ണൂ​​ര്‍ ഗ​​വ.​​മെ​​ഡി​​ക്ക​​ല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച യുവതി പ്രസവിച്ചു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുപ്പതുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാ​​ഞ്ഞ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ സ്ത്രീ​​യെ ക​​ഴി​​ഞ്ഞ 21 നാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഇ​​വ​​ര്‍ക്കു പ്ര​​സ​​വ​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ടു. പ​​രി​​ശോ​​ധ​​ന​​യി​​ല്‍ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മാ​​ണെ​​ന്നു ബോ​​ധ്യ​​മാ​​യ​​തോ​​ടെ കൊ​​വി​​ഡ്-19 രോ​​ഗി​​ക​​ള്‍ക്കു വേ​​ണ്ടി പ്ര​​ത്യേ​​ക​​മാ​​യി മാ​​റ്റി​​വ​​ച്ച ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​റി​​ലാണ് സ​​ങ്കീ​​ര്‍ണ​​മാ​​യ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 10ന് ​​ആ​​രം​​ഭി​​ച്ച ശ​​സ്ത്ര​​ക്രി​​യ പു​​ല​​ര്‍​​ച്ചെ ഒ​​ന്നു​​വ​​രെ ദീ​​ര്‍​​ഘി​​ച്ചു. കോ​​വി​​ഡ്-19 നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള സ്ത്രീ​​യാ​​യ​​തി​​നാ​​ല്‍ എ​​ല്ലാ സു​​ര​​ക്ഷ​​യും ഉ​​റ​​പ്പാ​​ക്കി​​യാ​​ണു ശ​​സ്ത്ര​​ക്രി​​യ പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​തെ​​ന്നു ഡോ. ​​എ​​സ്. അ​​ജി​​ത് പ​​റ​​ഞ്ഞു. 2.9 കി​​ലോ​​ഗ്രാം തൂ​​ക്ക​​മു​​ള്ള കു​​ഞ്ഞും ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​യാ​​യ അ​​മ്മ​​യും പൂ​​ര്‍ണ ആ​​രോ​​ഗ്യ​​ത്തി​​ലാ​​ണ്. കു​​ട്ടി​​യെ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ഐ​​സി​​യു​​വി​​ല്‍ ഐ​​സോ​​ലേ​​ഷ​​നി​​ല്‍ സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണ്.

സംസ്ഥാനത്ത് കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് നിരീക്ഷണത്തിനുള്ള യുവതി ആശുപത്രിയില്‍ പ്രസവിക്കുന്നത്. ഖ​​ത്ത​​റി​​ല്‍നി​​ന്ന് 20ന് ​​നാ​​ട്ടി​​ലെ​​ത്തി​​യ യു​​വ​​തി ഗ​​ര്‍ഭി​​ണി​​യാ​​യ​​തി​​നാ​​ലാ​​ണു ക​​ണ്ണൂ​​ര്‍ ഗ​​വ.​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​വ​​രു​​ടെ ഭ​​ര്‍ത്താ​​വ് വീ​​ട്ടി​​ല്‍ത്ത​​ന്നെ ഐ​​സൊ​​ലേ​​ഷ​​നി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്.