കൊട്ടിയൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു

0 876

കൊട്ടിയൂർ പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു

കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു.ചുങ്കക്കുന്ന് മാടത്തുംകാവ് പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.കോവിഡിന്റെ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ചുങ്കക്കുന്ന് മാടത്തുംകാവ് സ്വദേശികളായ അഞ്ച് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രദേശത്തെ ഫോഗിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്