കേളകം കൊട്ടിയൂർ പഞ്ചായത്തുകളിലെ 17പേർക്ക് ഡെങ്കിപ്പനി

0 531

കേളകം കൊട്ടിയൂർ പഞ്ചായത്തുകളിലെ 17പേർക്ക് ഡെങ്കിപ്പനി

കേളകം: മലയോരമേഖലകളായ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ 17 പേർക്ക് ഡെപ്പിപ്പനി. കേളകത്ത് 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.

കേളകത്തെ വാർക്കപ്പാലം, മീശക്കവല ഭാഗങ്ങളുൾപ്പെടുന്ന നാല്, അഞ്ച്, ഒമ്പത് വാർഡുകളിലാണ് നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊട്ടിയൂർ പഞ്ചായത്തിൽ മാടത്തിൻകാവ് മേഖലയിൽ അഞ്ചുപേർക്കും നീണ്ടുനോക്കിയിൽ ഒരാൾക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.
മാടത്തിൻകാവ് കേളകം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിയന്ത്രണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.