ഫിഷറീസ് വകുപ്പ് :ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം

0 193

ഫിഷറീസ് വകുപ്പ് :ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഇന്‍ലാന്റ് ഡാറ്റാ കലക്ഷന്‍ ആന്റ് ഫിഷിംഗ് സര്‍വെ  നടത്തുന്നതിലേക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും.  അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 14 ന് വൈകിട്ട് അഞ്ച് മണി.  വിലാസം:  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,  മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍.  ഇ മെയില്‍: ddfisherieskannur@gmail.com.   ഫോണ്‍: 0497 2731081.