കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവ നന്ദയുയുടെ മൃതദേഹം കണ്ടെത്തി

വീടിന് സമീപമുള്ള ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

0 679

 

കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത് . എന്നാല്‍ മൃതദേഹം ദേവനന്ദയുടെതാണേന്ന് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്നും പൊലീസിന് കാര്യമായ സൂചന ലഭിച്ചിരുന്നില്ല.