ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനം ; കെ റെയിലിനെതിരെ ദയാബാ‌യി

0 902

കോഴിക്കോട്: ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. കെ റെയില്‍ പദ്ധതിയില്‍നിന്നും സർക്കാർ പിന്മാറും വരെ സമരരംഗത്തുണ്ടാകുമെന്നും ദയാബായി കോഴിക്കോട് പറഞ്ഞു. കാട്ടിലെ പീടികയിലെ കെ റെയില്‍ വിരുദ്ധ സത്യാഗ്രഹ വേദിയില്‍ ഐക്യദാർഢ്യവുമായെത്തിയതായിരുന്നു ദയാബായി.

കാട്ടിലെ പീടികയിലെ കെ റെയില്‍ വിരുദ്ധ സത്യാഗ്രഹം അഞ്ഞൂറാം ദിനത്തിലേക്ക് കടക്കവേയാണ് ദയാബായി പിന്തുണയുമായെത്തിയത്. ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇതിനായി ജനങ്ങൾ ഒന്നിക്കണമെന്നും ദയാബായി പറഞ്ഞു.

സത്യഗ്രഹം അഞ്ഞൂറ് ദിനങ്ങൾ പൂർത്തിയാകുന്ന ഫെബ്രുവരി പതിമൂന്നിന് രാപകല്‍ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.