മുഴുവന്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും  ഔഷധത്തോട്ടമൊരുക്കി ധര്‍മ്മടം

0 348

മുഴുവന്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ഔഷധത്തോട്ടമൊരുക്കി ധര്‍മ്മടം

പിണറായി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ഔഷധത്തോട്ടം നിര്‍മ്മിച്ചു. ഇത്തരത്തില്‍ ഔഷധത്തോട്ടമൊരുക്കുന്ന ആദ്യ മണ്ഡലമാണ് ധര്‍മ്മടം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ നിര്‍വഹിച്ചു.
ഔഷധസസ്യ വിതരണത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച കക്കോത്ത് പ്രഭാകരനെ ചടങ്ങില്‍ ആദരിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡിജോ ജോസ്, ഡിപിഎം ഡോ. അജിത്ത്, കൃഷി ഓഫീസര്‍ എം ലീന, മെമ്പര്‍മാരായ അജിത, വി പ്രദീപന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.