കണ്ണൂര്‍: പെറ്റമ്മമാരടക്കം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയും വിഷമത്തോടെയും സമൂഹം കാണുേമ്ബാള് പിടയുന്ന ചിലരുണ്ട്. ദത്തെടുക്കാന്‍ കാത്തിരിക്കുന്നവര്‍. കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധരായി അപേക്ഷ നല്കി നിരവധി പേര് കാത്തുനില്ക്കുേമ്ബാള് ദത്ത് നല്‍കാനുള്ള കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അനാഥരും അരക്ഷിതരുമായ കുഞ്ഞുങ്ങളെ വീടിെന്റ സുരക്ഷിതത്വത്തിലേക്ക് നിയമപ്രകാരം എത്തിക്കാനുള്ള സംവിധാനം നിലനില്‍ക്കെയാണ് കുരുന്നുകള്‍ വ്യാപകമായി കൊലചെയ്യപ്പെടുന്നത്.
1215 അപേക്ഷകരാണ് കുഞ്ഞോമനകളെ ദത്തെടുക്കാന്‍ കാത്തിരിക്കുന്നത്. എന്നാല്‍, ദത്തുനല്‍കാന്‍ 136 കുട്ടികളേയുള്ളൂ. പൊലീസിെന്റ കണക്ക് പ്രകാരം കേരളത്തില്‍ 2018-19 വര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ 20 ആണ്. പലതും മാതാപിതാക്കളുടെ മോശം ജീവിതസാഹചര്യങ്ങളാല്‍ ഉണ്ടായവയാണ്. ഇത്തരം കുട്ടികള്‍ക്ക് മോചനമാകേണ്ട ദത്തുസംവിധാനം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനാകുന്നില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.