പ്രവാസി മലയാളികള്‍ക്ക് ആശ്വാസം: ദോഹയില്‍ നിന്നും വീണ്ടും കണ്ണൂരിലേക്ക് വിമാനമെത്തുന്നു. 19നാണ് രണ്ടാം സര്‍വീസ്

0 425

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം: ദോഹയില്‍ നിന്നും വീണ്ടും കണ്ണൂരിലേക്ക് വിമാനമെത്തുന്നു. 19നാണ് രണ്ടാം സര്‍വീസ്

കണ്ണൂര്‍: ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ വീണ്ടും സര്‍വിസ് നടത്തുന്നു. വരുന്ന 19നാണ് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പ്രവാസികളെയും കൊണ്ട് വിമാനമെത്തുക: പുതിയ സര്‍വിസിനായി അടുത്തയാഴ്ചയിലെ ഷെഡ്യൂളില്‍ എയര്‍ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.

എകെ മൂന്ന് സര്‍വീസുകളാണ് അടുത്തയാഴ്ച ദോഹയില്‍ നിന്നും കേരളത്തിലേക്കുണ്ടാവുക. കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിലേക്കും കൂടിയാണ് പുതുതായി സര്‍വീസ് ഉള്‍പ്പെടുത്തിയത്. ഇത് ജില്ലകളിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണ്.

കണ്ണൂരിലേക്ക് സര്‍വീസുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അനിശ്ചിതത്വം സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കേന്ദ്ര വ്യോമയാന മന്ത്രാലയം കണ്ണൂരിനെ അവഗണിച്ചുവെന്ന് വ്യാപകമായി കുപ്രചാരണം നടത്തിയിരുന്നു. വരുന്ന പത്തൊമ്ബതിനാണ് ദോഹ -കണ്ണൂര്‍ വിമാനം. യാത്ര തിരിക്കുക. ദോഹയില്‍ നിന്ന് പ്രാദേശിക സമയം വൈകീട്ട് 6.40 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 01.25 ന് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.