ലോറിയുടെ ടാങ്ക് തകര്‍ത്ത് ഡീസല്‍ മോഷ്ടിച്ചു

0 348

 

കമ്പളക്കാട്: നിര്‍ത്തിയിട്ട ലോറിയുടെ ഡീസല്‍ടാങ്ക് തകര്‍ത്ത് 150 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചു. കമ്ബളക്കാട് സ്വദേശി കല്ലിടുക്കില്‍ മുഹമ്മദിന്റെ ലോറിയില്‍നിന്നാണ് ഡീസല്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി പള്ളിമുക്ക് വി.പി.എസ്. ഓഡിറ്റോറിയത്തിന് മുന്‍വശം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടാങ്കിന്റെ മുകള്‍ഭാഗം തകര്‍ത്തായിരുന്നു മോഷണം. കമ്ബളക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.