കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ രാ​ജ്യ​ത്തെ പ​ല സോ​ണു​ക​ളാ​യി വി​ഭ​ജി​ച്ച് ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും

0 853

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ രാ​ജ്യ​ത്തെ പ​ല സോ​ണു​ക​ളാ​യി വി​ഭ​ജി​ച്ച് ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും. റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ. വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. തു​ട​ർ​ച്ച​യാ​യ ലോ​ക്ക്ഡൗ​ണ്‍ സ​ന്പ​ദ്ഘ​ട​ന​യെ ബാ​ധി​ച്ചേ​ക്കാം എ​ന്ന​തി​നാലാ​ണ് പ്ര​ത്യേ​ക മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

കോ​വി​ഡ് രോ​ഗ​ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യ മേ​ഖ​ല​യാ​ണ് റെ​ഡ് സോ​ണ്‍. അ​വി​ടെ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ലി​യ​തോ​തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ജി​ല്ല​ക​ളെ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കും. പ​തി​ന​ഞ്ചി​ല​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ റെ​ഡ് സോ​ണു​ക​ളാ​കും.

താ​ര​ത​മ്യേ​ന രോ​ഗ​ബാ​ധ കു​റ​വു​ള്ള മേ​ഖ​ല​ക​ളെ​യാ​ണ് ഓ​റ​ഞ്ച് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഈ ​മേ​ഖ​ല​ക​ളി​ൽ അ​ത്യാ​വ​ശ്യം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കും. കൃ​ഷി വി​ള​വെ​ടു​പ്പ്, നി​യ​ന്ത്രി​ത​മാ​യ തോ​തി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ അ​നു​വ​ദി​ക്കും. കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളാ​ണ് ഓ​റ​ഞ്ച് സോ​ണി​ൽ വ​രി​ക.

Get real time updates directly on you device, subscribe now.