വധ ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക് ; ഹർജി ഇന്ന് സമര്‍പ്പിക്കും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് തന്നെ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി. നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.