ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

0 714

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിൽ പ്രതികളായ നടൻ ദിലീപ്, സുരാജ്, അനൂപ് എന്നിവരെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അനൂപിനും സുരാജിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് നൽകി. സുരാജ് തിങ്കളാഴ്ച ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ പറയുന്നത്.