ദിലീപിന് തിരിച്ചടി; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കില്ല; ഹര്‍ജി തള്ളി

0 263

ദിലീപിന് തിരിച്ചടി; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കില്ല; ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന നടന്‍ ദിലിപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസിനോടൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

അതേസമയം കേസില്‍ സാക്ഷി വിസ്താരം തുടരുന്നു. കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കുഞ്ചാക്കോ ബോബന്റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്താനായില്ല.

ആദ്യഘട്ടത്തില്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുന്‍ മുന്‍വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്.

Get real time updates directly on you device, subscribe now.