ദിലീപിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; ഫോണുകള്‍ വിട്ടുനല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും പരിഗണിക്കും
ദിലീപിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; ഫോണുകള്‍ വിട്ടുനല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും പരിഗണിക്കും
ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ വിട്ടുനല്‍കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വധഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം.