വൈറലായി ദിലീപിന്റെ എറ്റവും പുതിയ ചിത്രങ്ങൾ
ദിലീപിന്റെ എറ്റവും പുതിയ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സൂപ്പര്‍താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമാണ് പുതിയ ചിത്രം പ്രചരിക്കുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് മൊട്ടയടിച്ചുളള നടന്റെ ചിത്രവും തരംഗമായി മാറിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടന്‍ മേക്കോവര്‍ നടത്തിയിരുന്നത്.
നടന്റെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ദിലീപിന്റെ പുതിയ ചിത്രവും ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവല്ലാത്ത ദിലീപ് ഇടയ്ക്കിടെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി എത്താറുളളത്.
കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ അറുപത് വയസ് പ്രായമുളള കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ദിലീപിന്റെ മേക്കോവര്‍. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷി, മഹാലക്ഷ്മി തുടങ്ങിയവരും ദിലീപിനൊപ്പം ചിത്രങ്ങളില്‍ തിളങ്ങാറുണ്ട്. ദിലീപിന്റെതായി വരാറുളള കുടുംബചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.
കേശു ഈ വീടിന്റെ നാഥന് പുറമെ ഓണ്‍ ഏയര്‍ ഈപ്പന്‍, ഖലാസി തുടങ്ങിയവയും ജനപ്രിയ നായകന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ഖലാസി. ഉപ്പു മുളകും സംവിധായകന്‍ മിതിലാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് സൂപ്പര്‍ താര ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.