നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റില്‍വച്ച് പീഡിപ്പിച്ചു: സംവിധായകന്‍ കമലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി
നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റില്‍വച്ച് പീഡിപ്പിച്ചു: സംവിധായകന്‍ കമലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു.
നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റില്‍ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമല്‍ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് പീഡനം നടന്നതായും യുവതി വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.