ദുരന്ത മുന്നൊരുക്ക പരിശീലനം നൽകി

0 200

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ണൂർ താലൂക്കിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച ദുരന്ത മുന്നൊരുക്ക പരിശീലനം അസി. കലക്ടർ മിസൽ സാഗർ ഭരത് ഉദ്ഘാടനം ചെയ്തു.

അടിയന്തര ഘട്ടങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനം നടത്താനുള്ള സേനയെ സജ്ജമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. താണ റിഫ്ത ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷത വഹിച്ചു. പ്രഥമ ശുശ്രൂഷ, ദുരന്ത മുഖത്തെ ആദ്യ പ്രതികരണം, ദുരന്ത നിവാരണവും കിലയും, വളണ്ടിയറിംഗ് റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ യഥാക്രമം ഡി എം ഒ ഓഫീസ് പ്രതിനിധി ഡോ. സന്തോഷ്, ഫയർഫോഴ്‌സ് ഓഫീസർ എം രാജീവൻ, കില പരിശീലകൻ സച്ച് ദേവ് എസ് നാഥ്, കണ്ണൂർ താലൂക്ക് തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ് എന്നിവർ ക്ലാസെടുത്തു.

ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ കെ എസ് ജോസഫ് സംസാരിച്ചു. താലൂക്ക് പരിധിയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 80 പേർ ക്ലാസിൽ പങ്കെടുത്തു.

Get real time updates directly on you device, subscribe now.