നെൽകൃഷി സബ്സിഡി വിതരണം ചെയ്തു

0 54

 

മാനന്തവാടി:  ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ഓഫീസ് മുഖേന നടപ്പിലാക്കിയ
നെൽകൃഷി കൂലി ചെലവ് സബ്‌സിഡിയുടെ ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഹിതം വിതരണം ചെയ്തു. വെള്ളമുണ്ട പാലയാണ ഗ്രന്ഥശാലയിൽ നടന്ന വിതരണ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്കിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ 1105 ഹെക്ടർ നെൽകൃഷിക്ക് കൂലിചെലവ് സബ്‌സിഡി ഇനത്തിൽ 22.5ലക്ഷം രൂപയാണ് വിതരണം ചെയ്തത് .ഏകദേശം 2252 കർഷകർക്ക് ഈ ആനുകൂല്യം ലഭിച്ചു.
ചടങ്ങിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി വിജോൾ,പി കല്യാണി,അംഗങ്ങളായ പി.കെ അമീൻ, വി.ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്,മെമ്പർമാരായ പി എ അസീസ്,അബ്ദുള്ള കണിയാംകണ്ടി, നിസ്സാർ കൊടക്കാട്, സൗദ നൗഷാദ്, മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. വി.ആർ അനിൽകുമാർ , കാർഷിക വികസന സമിതി മെമ്പർ പി കെ ഗോപി,മംഗലശ്ശേരി നാരായണൻ,ഷാജി ജോസ്,ബേബി കരിന്തോളിൽ എന്നിവർ സംസാരിച്ചു .

Get real time updates directly on you device, subscribe now.