ധനസഹായ വിതരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

0 540

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. 13 വയസ്സിന് ശേഷം കുട്ടികൾക്ക് പിൻവലിക്കാവുന്ന തരത്തിലും പലിശ  ആവശ്യമായ സമയത്ത് പിൻവലിച്ച് ഉപയോഗിക്കാവുന്ന രീതിയിലും ഒറ്റത്തവണ സഹായം എന്ന നിലയിൽ ഫിക്‌സഡ് ഡിപ്പോസിറ്റായി മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്. വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവ മുഖേനയാണ് ധനസഹായം വിതരണം ചെയ്യുന്നത്. കണ്ണൂർ ജില്ലാ വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ വി രജിഷ, സോഷ്യൽ വർക്കർ നിധീഷ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.