രാജസ്ഥാനിലെ ജയ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തെന്ന് കണ്ടെത്തി. നവംബർ 25 ന് എത്തിയ ഇവർ ചടങ്ങിൽ പങ്കെടുത്തത് നവംബർ 28 നാണ്. ഇതേതുടർന്ന് കൂടുതൽ പേരുടെ സാംപിളുകൾ ശേഖരിച്ചതായി രാജസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. ഇതുവരെ 21പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ബംഗലുരുവിലേതുൾപ്പെടെ കൂടുതൽ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വരും. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേർ വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം വീണ്ടും യോഗം ചേരും.