രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

0 648

തരുവണ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.  യോഗം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.സി അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. മൊയ്ദു ഹാജി, സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍, കൊച്ചി ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് പി.സി ഇബ്രാഹിം ഹാജി, സെക്രട്ടറി മോയി ആറങ്ങാടന്‍, പി.മുഹമ്മദ്, പടയന്‍ മമ്മൂട്ടി, പി.കെ. ഉസ്മാന്‍, മുതിര മായന്‍, പുഴക്കല്‍ ഉസ്മാന്‍, പി.കെ. ഉസ്മാന്‍, കൊടുവേരി അമ്മദ്, ബാലന്‍ വെള്ളരിമേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.