ജില്ല അതിർത്തിയിൽ സംയുക്ത പരിശോധന ആരംഭിച്ചു. 

0 564

ജില്ല അതിർത്തിയിൽ സംയുക്ത പരിശോധന ആരംഭിച്ചു.

 

കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ പരിശോധിക്കുവാൻ കൊട്ടിയൂർ മന്ദം ചേരിയിൽ പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധന ആരംഭിച്ചു. വയനാട്-കണ്ണൂർ ജില്ലാ അതിർത്തി എന്ന നിലയിലാണ് പരിശോധന. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 3 വരെ പരിശോധന ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പോലീസ്, റവന്യു, ആരോഗ്യവകുപ് എന്നീ വകുപ്പുകളുടെ  നേതൃത്വത്തിലാണ് പരിശോധന. വിവിധ വകുപ്പുകൾ പ്രത്യേകം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പനിയോ മറ്റ് എതെങ്കിലും തരത്തിലുള്ള കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് ആരോഗ്യ വകുപ്പ് ആരായുന്നുണ്ട്.