തീർത്തും അത്യാവശ്യഘട്ടത്തിൽ മാത്രം ആശുപത്രി സന്ദർശിക്കുക.: ജില്ലാ മെഡിക്കൽ ഓഫീസർ

0 470

തീർത്തും അത്യാവശ്യഘട്ടത്തിൽ മാത്രം ആശുപത്രി സന്ദർശിക്കുക.: ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒ.പി.യിൽ വൻ
തിരക്ക് അനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ ഇത് സംബന്ധിച്ച് കർശന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. കെ. നാരായയൺ നായിക് അറിയിച്ചു.

തീർത്തും അത്യാവശ്യഘട്ടത്തിൽ മാത്രം ആശുപത്രി സന്ദർശിക്കുക.
മറ്റ് സന്ദർഭങ്ങളിൽ ഫോൺ മുഖേന ആരുപ്രതിയുമായി ബന്ധപ്പെടുക.
ആശുപത്രി സന്ദർശിക്കുന്നവരും ഒ.പിയിൽ ക്യൂ നിൽക്കുന്നവരും തമ്മിൽ
നിർബന്ധമായും ഒരു മീറ്റർ അകലം പാലിക്കുക.
ആശുപത്രിയിൽ എത്തിക്കഴിഞ്ഞാലും തിരിച്ചെത്തിയാലും കൈകൾ
സോപ്പും വെളളമുപയോയിച്ച് കഴുകുക.
ആശുപത്രി സന്ദർശിക്കുന്നവർ ഡബിൾ ലെയർ തുണികൊണ്ടുണ്ടാക്കിയ
സാധാരണ മാസ്ക് ഉപയോഗിക്കുക. തുണിമാസ്ക് സോപ്പ് ഉപയോഗിച്ച്
കഴുകി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാവുന്നതാണ്.
.
എല്ലാ ആശുപ്രതികളിലും കൈ കഴുകുന്നതിനുള്ള ഹാന്റ് വാഷിംഗ്കോർണർ ഒരുക്കണം.

കോവിഡ്- 19 ന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്നറിയുന്നതിനായി
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കപ്പ
ട്ടികയിലുള്ളവരെ ശ്രവ
പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി ആംബുലൻസ് മാർഗ്ഗമാണ്
ഇവരെ അടുത്തുള്ള കോവീട് ചികിത്സാ കേന്ദ്രത്തിലേക്കും തിരിച്ച് വീട്ടീലേക്കും എത്തിക്കുന്നത്. ഇത് ആ പ്രദേശങ്ങളിലെ പൊതുജന
ങ്ങളിൽ പരിഭാന്തി സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു സാധാരണ പരിശോധന നടപടിയാണെന്നും ആരുംതന്നെ പരിഭ്രാന്തരാകേണ്ടതി
ല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.