കാക്കവയല്‍ ഗവ.ഹൈസ്‌കൂളിലെ പത്താം തരം ക്ലാസ്സ് മുറി-ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

0 407

കാക്കവയല്‍ ഗവ.ഹൈസ്‌കൂളിലെ പത്താം തരം ക്ലാസ്സ് മുറി-ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കാക്കവയല്‍ ഗവ.ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ് മുറി ജില്ലാ കളക്ടര്‍ എ.ഗീത സന്ദര്‍ശിച്ചു. കോവിഡ് വ്യാപനത്തിന്റെ വേളയില്‍  വിദ്യാലയങ്ങളില്‍  കൃത്യമായ  മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വിദ്യാലയ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഇടവിട്ടുള്ള ഉപയോഗം മുന്‍ കരുതല്‍ എന്നിവയെല്ലാം ശീലമാക്കണം. കുട്ടികള്‍ ഭക്ഷണങ്ങള്‍ പങ്കിട്ട് കഴിക്കുന്നത് പോലെയുള്ള ശീലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിലെത്തിയ ജില്ലാ കളക്ടര്‍ ക്ലാസ്സുമുറിയിലെത്തി കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയായിരുന്നു. കോവിഡ് കാലത്തുള്ള പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്ക് പ്രചോദനവും നല്‍കി.