ജില്ലാ കളക്ടര്‍ ചെട്ട്യാലത്തൂര്‍ വനഗ്രാമം സന്ദര്‍ശിച്ചു
നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ വനഗ്രാമം ജില്ലാ കളക്ടര്‍ എ. ഗീത സന്ദർശിച്ചു. സബ് കളക്ടര്‍ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന എന്നിവര്‍ക്കൊപ്പമാണ് കലക്ടർ ചെട്ട്യാലത്തൂരിൽ എത്തിയത്.
പുനരധിവാസ നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ കലക്ടറുടെ സന്ദര്‍ശനം കോളനിയിലെ 60 ഓളം കുടുംബങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാ നുള്ള അവസരമാണ് നല്കിയത്. പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാകാന്‍ സമയം എടുക്കുന്നതിനാല്‍, വിവിധ പ്രശ്നങ്ങള്‍ നേരിടുന്നതായി പുനരധിവാസത്തിന് സമ്മതം അറിയിച്ച കുടുംബങ്ങള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. പ്രശ്നങ്ങള്‍ ബന്ധപ്പെട്ട പട്ടിക വകുപ്പ് , വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരു മണിക്കൂറോളം കോളനിയിൽ ചെലവിട്ട കലക്ടർ പുനരധിവാസത്തിന് തയ്യാര്‍ അല്ലാത്ത കുടുംബങ്ങളുമായും സംസാരിച്ചു.