കണ്ണൂർ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.

0 766

കണ്ണൂർ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്.

കണ്ണൂർ: കണ്ണൂർ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. സമ്പർക്കം മൂലം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പട്ട കണ്ണൂർ കോർപറേഷനിലെ 51, 52, 53 ഡിവിഷനുകൾ ഉൾപ്പെട്ടുന്ന ടൗൺ, പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. കോർപ്പറേഷൻ പരിധിയിൽ താമസിച്ചിരുന്ന 14 വയസ്സുകാരന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാർഥിക്ക് രോഗം ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.
ജില്ലയിൽ നാല് പേർക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ജൂൺ 11ന് കണ്ണൂർ വിമാനത്താവളം വഴി സൗദിയിൽ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂർ സ്വദേശി 27കാരൻ, ജൂൺ 12ന് കരിപ്പൂർ വിമാനത്താവളം വഴി കുവൈറ്റിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരൻ, ജൂൺ ഒന്നിന് മുംബൈയിൽ നിന്നെത്തിയ വാരം സ്വദേശി 48കാരൻ എന്നിവരാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച മൂന്നു പേർ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂർ സ്വദേശിയായ 14കാരനാണ്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരിൽ 200 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മയ്യിൽ സ്വദേശി 45കാരൻ ഇന്നാണ് ഡിസ്ചാർജായത്.