ബത്തേരി ജെസിഐ യുടെയും ഇന്ത്യൻ അക്കാദമി വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 2 ന്

0 396

 

ബത്തേരി: ബത്തേരി ജെസിഐ യുടെയും ഇന്ത്യൻ അക്കാദമി വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി ജെസിഐ ഹാളിൽ വെച്ച് ജില്ലാതല സബ്ജൂനിയർ/ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് നടക്കും. 2005 ശേഷം ജനിച്ച കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും സബ് ജൂനിയർ ജൂനിയർ വിഭാഗങ്ങളിൽ വിജയികൾക്ക് 40 ട്രോഫികളും പെൺകുട്ടികൾക്ക് പ്രത്യേകസമ്മാനങ്ങളും നൽകുന്നതാണ്. സബ്ജൂനിയർ ജൂനിയർ വിഭാഗത്തിലുള്ള കുട്ടികൾക്ക് പ്രത്യേകമായാണ് മത്സരങ്ങൾ നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി ടൂർണമെന്റ് കോഡിനേറ്റർ വി .ആർ. സന്തോഷ്: 9605020305 എന്ന നമ്പറിൽ ബന്ധപ്പെടുക.