മട്ടന്നൂര്‍:ജില്ലയിലെ വൈവിധ്യങ്ങളായ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും നവീന ആശയങ്ങള്‍ മികവുറ്റ സംരംഭങ്ങളാക്കി മാറ്റുന്നതിനുമുളള സാധ്യതകള്‍ വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 19 ന് മട്ടന്നൂര്‍ ഹോട്ടല്‍ സ്‌കൈ പാര്‍ക്കില്‍ കണ്ണൂര്‍ ജില്ലാതല നിക്ഷേപക സംഗമം നടത്തുന്നു. നിക്ഷേപക സംഗമം നിയമ-വ്യവസായ-കയര്‍-വകുപ്പു മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തും. എ ബി സി ഗ്രൂപ്പ് ഫൗണ്ടര്‍ ആന്റ് മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് മദനി വിശിഷ്ടാതിഥിയായിരിക്കും. ജില്ലയിലെ എം എല്‍ എ-മാര്‍, വ്യവസായ സംഘടനകളുടെ പ്രതിനിധികള്‍ മറ്റു വ്യവസായ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ചെറുകിട സംരംഭക മേഖലയിൽ ജില്ലയിൽ ഏകദേശം 1000 കോടിരൂപയുടെ നിക്ഷേപമാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.