പുസ്തക ചലഞ്ചില്‍ പങ്കാളിയായി ജില്ലാ സാക്ഷരത മിഷന്‍

0 1,033

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തക ചലഞ്ച് ക്യാമ്പയിനില്‍ ജില്ലാ സാക്ഷരത മിഷന്‍ പങ്കാളിയായി. സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ 200 പുസ്തകങ്ങള്‍ ലൈബ്രറി കൗണ്‍സിലിന് കൈമാറി.  സാക്ഷരതാ മിഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, സാക്ഷരത പാഠപുസ്തകങ്ങള്‍, തുല്യതാ പാഠാവലി പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ഗ്രന്ഥശാലകളിലേക്ക് കൈമാറിയത്. ലൈബ്രറി കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ വേണ്ട 1000 പുസ്തകങ്ങള്‍ തികയാത്ത ഗ്രന്ഥശാലകള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കുക.  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍, ലൈബ്രറി എക്‌സിക്യൂട്ടിവ് അംഗം എ.ടി ഷണ്‍മുഖന്‍, ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വയാ നാസര്‍, വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി സി.എം സുമേഷ്, പി.വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.