ജില്ല സ്‌കൂള്‍ ഗെയിംസ്: വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഉപജില്ലയ്ക്ക് ഇരട്ട കിരീടം

0 17

ഇരിട്ടി: കണ്ണൂരില്‍ വച്ച് നടന്ന ജില്ല സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സബ്ബ് ജൂനിയര്‍ ബോയിസ്, ഗേള്‍സ് വിഭാഗത്തില്‍ ഇരിട്ടി ഉപജില്ലയ്ക്ക് ഇരട്ട കിരീടം. സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ജെസ്വിന്‍ മാത്യു, ഇഷാന്‍ രാജേഷ്, അഭിഷേക് ജോസഫ്, സച്ചിന്‍ സന്തോഷ്, മുഹമദ് സാഹിദ് എന്നിവരും, സബ്ബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ നിന്ന് റോസന്ന ബോബിയും തിരുവനന്തപുരം വെച്ച് 28 മുതല്‍ നടക്കുന്ന സ്റ്റേറ്റ് സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ജിമ്മി ജോര്‍ജ് അക്കാദമി ആണ് പരിശീലനം നല്‍കുന്നത്.