ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു

0 120

 

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.97 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം .

43 വര്‍ഷമായി ഡി എം കെ യില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു . എന്നാല്‍ ആരോഗ്യ സംബദ്ധമായ പ്രശ്നത്തെത്തുടര്‍ന് ഒരു വര്‍ഷത്തോളമായി സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.

ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു അന്‍പഴകന്‍. 1977 മുതല്‍ ഡി.എം.കെ.യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു . കൂടാതെ ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് കോളേജ് അധ്യാപകനായ അന്‍പഴകന്‍.
ഇദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം നടത്തുമെന്ന് ഡി എം കെ പ്രസിഡന്റ് എം .കെ സ്റ്റാലിന്‍ അറിയിച്ചു.

Get real time updates directly on you device, subscribe now.