സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും കൈയുറയില്ലാതെ സാധനങ്ങള്‍ എടുത്തുനോക്കി പരിശോധിക്കരുത്: മുഖ്യമന്ത്രി

0 405

സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും കൈയുറയില്ലാതെ സാധനങ്ങള്‍ എടുത്തുനോക്കി പരിശോധിക്കരുത്: മുഖ്യമന്ത്രി

 

ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങ ളിലും ആവശ്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെയെത്തുന്നവര്‍ കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസത്തിന്റെ തുടക്കമായതിനാല്‍ ബാങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ബാങ്കുകളില്‍ കസ്റ്റമര്‍ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമനുസരിച്ച് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കിവരുന്നതിനാല്‍ ആള്‍ക്കൂട്ടം കുറയ്ക്കാനാകുന്നുണ്ട്. ഇത് മാതൃകയാക്കി മറ്റുള്ളവരും പ്രവര്‍ത്തിച്ചാല്‍ ആള്‍ക്കൂട്ടം കുറയ്ക്കാനാകും. ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതും ഈ സാഹചര്യത്തില്‍ ഗുണപരമാണ്.കണ്ടെയിന്‍മെന്റ് സോണില്‍ കൂട്ടംകൂടലുകളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നതിനായി പ്രത്യേക നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.