ഒരേസമയം ഒന്നിൽ കൂടുതൽ സിനിമയിൽ ജോലി ചെയ്യരുത്:സാങ്കേതിക പ്രവർത്തകരോട് നിർമ്മാതാക്കളുടെ സംഘടന
മലയാള സിനിമയിൽ സാങ്കേതിക പ്രവർത്തകർ ഒരേസമയം ഒന്നിൽ കൂടുതൽ സിനിമയിൽ ജോലി ചെയ്യരുതെന്ന നിർദേശവുമായി നിർമ്മാതാക്കളുടെ സംഘടന. ഒന്നിൽ കൂടുതൽ സിനിമയിൽ ജോലി ചെയ്യുന്നത് മറ്റുള്ളവരുടെ തൊഴിൽ അവസരത്തെ ബാധിക്കുമെന്നും കൊവിഡ് കാലത്ത് കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാക്കണമെന്നും അസോസിയേഷൻ പറയുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് അയച്ചു. വിഷയം ചർച്ച ചെയ്യുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചിട്ടുണ്ട്.
നേരത്തെ പുതിയ നായക നടൻമാരുടെ ഡേറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിര്‍വ്വാഹക സമിതി അംഗം അനില്‍ തോമസ് രംഗത്തെത്തിയിരുന്നു. ഇടയ്ക്കെങ്കിലും പുറത്തുള്ള നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കണമെന്നും അനില്‍ തോമസ് പറഞ്ഞിരുന്നു.
ഒരേസമയം ഒന്നിലേറെ സിനിമകളില്‍ ജോലിചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുണ്ട്. ഒരുസമയം പരമാവധി രണ്ട് സിനിമയെന്ന് നിശ്ചയിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം ഒരുക്കണമെന്നും അനില്‍ തോമസ് ആവശ്യപ്പെട്ടിരുന്നു