വീര്‍ത്ത കണ്ണുകള്‍ നിങ്ങളുടെ മുഖ സൗന്ദര്യം കുറയ്ക്കുന്നുണ്ടോ? പരിഹാരമാര്‍ഗങ്ങള്‍ ഇതാ

616

കണ്ണുകളുടെ ഭംഗി എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യമുള്ളതാണെങ്കില്‍, നിങ്ങളുടെ മുഖത്തെ കൂടുതല്‍ സുന്ദരമുള്ളതാക്കാന്‍ സഹായിക്കും എന്നതണ് സത്യം.

ചില ആളുകള്‍ക്ക് കണ്ണുകള്‍ക്ക് ചുറ്റും വീര്‍ക്കുന്നത് മുഖത്തിന്റെ രൂപത്തെ തന്നെ ബാധിക്കുന്ന ഒരു കാര്യമാണ്. വിവിധ ഘടകങ്ങള്‍ വീര്‍ത്ത കണ്ണുകള്‍ക്ക് കാരണമാകും. വേണ്ടത്ര ഉറക്കം ലഭിക്കാത്തത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, അലര്‍ജി, അമിതമായ ഉപ്പിന്റെ ഉപഭോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ ഇതിന്റെ പ്രധാന കാരണങ്ങളാണ്.

നിങ്ങള്‍ളുടെ കണ്ണകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ വീക്കം ഉണ്ടെങ്കില്‍, അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല! വീര്‍ത്ത കണ്ണുകളുടെ പ്രശ്നം പരിഹരിക്കാന്‍ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

1)തൈര്,  പച്ചക്കറികള്‍ തുടങ്ങിയവയില്‍ ആവശ്യത്തിന് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത്തരം ഭക്ഷണ ക്രമം പിന്തുടരുക.

2)ടീ ബാഗുകള്‍, ഐസ് നിറച്ച തുണി, വെള്ളരിക്ക അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങള്‍ എന്നിവ ഇടക്ക് കണ്ണിന് മുകളില്‍ വെയ്ക്കുന്നത് നല്ലതാണ്.

3)കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്തെ വീക്കം കുറയ്ക്കാന്‍ അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്.

4)ഉറക്കം കണ്ണുകളുടെ ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്. എല്ലാ ദിവസവും ചുരുങ്ങിയത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക

5)ചര്‍മ്മത്തിന്റെ ആരോഗ്യവും ജലാംശവും നിലനിര്‍ത്താന്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നല്ലതാണ്.

6)നിങ്ങള്‍ മദ്യം കഴിക്കുന്നവരാണെങ്കില്‍ മദ്യപാനം ഒഴിവാക്കുക. അമിതമായി മദ്യം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും ചര്‍മ്മത്തിന്റെ മങ്ങലിനും കാരണമാകും.

7)തലയിണയില്‍ മുഖം അമര്‍ത്തി ഉറങ്ങുന്ന ശീലം ഒഴിവാക്കുക.