ബെംഗളുരുവിൽ ആശുപത്രിയിലെ ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ

0 515

ബെംഗളുരുവിൽ ആശുപത്രിയിലെ ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ

ബെം​ഗളുരു: ബെംഗളുരുവിൽ ആശുപത്രിയിലെ ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ. 31കാരനായ മരുതേശനാണ് അറസ്റ്റിലായത്. സഞ്ജയ് ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടരോമ ആന്റ് ഓർത്തോപീഡിക്സ് ഡയറക്ടർ ആണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

റെക്കോഡ് മോഡിലുള്ള മൊബൈൽ ഫോൺ വെള്ളിയാഴ്ച രാവിലെ 9.30 ന് വസ്ത്രം മാറുന്ന മുറിയിലെത്തിയ വനിതാ ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു. കോൺട്രാക്ട് അടിസ്ഥാനത്തിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണ് മൊബൈൽ എന്ന് പിന്നീട് വ്യക്തമായി. മൊബൈൽ കണ്ടെത്തിയ ഡോക്ടർ മറ്റ് ഡോക്ടർമാർക്കും മുന്നറിയിപ്പ് നൽകി. ഇത് ഡയറക്ടറെ അറിയിക്കുകയും അദ്ദേഹം പരാതി നൽകുകയുമായിരുന്നു.

മരുതേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറച്ച് മാസങ്ങളായി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. എന്നാൽ ഈ ദൃശ്യങ്ങൾ കൈമാറുകയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ല. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്ന് അന്വേഷണത്തിലാണ് പൊലീസ്