സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം;കേസെടുക്കുമെന്ന് പൊലീസ്

0 634

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം;കേസെടുക്കുമെന്ന് പൊലീസ്

 

സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് ഡോക്ടർമാരുടെ സമരം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് സമരം ചെയ്യുന്നത്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. എന്നാൽ നിരോധനാജ്ഞ ലംഘിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെയും നഴ്‌സുമാരുടെയും സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തത്.